അൽഷിമേഴ്സ് രോഗികൾക്ക് ഒരുപാട് കാലം ജീവിക്കാനാകും. ചില കേസുകളിൽ മരുന്നുകൾ, രോഗലക്ഷണങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിക്കാറുണ്ട്. മരുന്നുകൾ കൂടാതെ, ആരോഗ്യകരമായ ഒരു ഭക്ഷണരീതി, കായികമായ വ്യായാമങ്ങൾ, സമൂഹവുമായി അടുത്ത് ഇടപെഴകുക, മസ്തിഷ്ക്കത്തെ വെല്ലുവിളിക്കുന്ന ചെസ്സ്, സുഡോക്കു മുതലായ കളികളിൽ ഏർപ്പെടുക എന്നതെല്ലാം പൊതുവിൽ രോഗത്തിന്റെ തീവ്രത കുറച്ച്, സാധാരണ ജീവിതം നയിക്കുന്നതിന് വളരെയധികം സഹായിക്കും